Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ താമസ കെട്ടിടത്തിൽ തീ പിടിത്തം; ഒരു സ്ത്രീ മരിച്ചു, രണ്ടു പേർക്ക് പരിക്ക്

text_fields
bookmark_border
കുവൈത്തിൽ താമസ കെട്ടിടത്തിൽ തീ പിടിത്തം; ഒരു സ്ത്രീ മരിച്ചു, രണ്ടു പേർക്ക് പരിക്ക്
cancel

കുവൈത്ത് സിറ്റി: വേനൽ കനത്തതോടെ കുവൈത്തിൽ തീപിടിത്ത കേസുകൾ വർധിക്കുന്നു. തിങ്കളാഴ്ച ഫർവാനിയയിൽ താമസ കെട്ടിടത്തിൽ ഉണ്ടായ തീ പിടിത്തത്തിൽ ഒരു സ്ത്രീ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഫർവാനിയ, സബാഹ് അൽ നാസർ ഫയർ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സെർച്ച് ആൻഡ് റെസ്‌ക്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രിയി​ലേക്ക് മാറ്റി.

കനത്ത ചൂടിൽ അപകടങ്ങൾ ഒഴിവാക്കാൻ അഗ്നി സുരക്ഷയും പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് ജനറൽ ഫയർ ഫോഴ്‌സ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അതിനിടെ, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഉഖൈല പ്രദേശത്തെ വാണിജ്യ സമുച്ചയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് രണ്ട് വാഹനങ്ങൾ അഗ്നിക്കിരയായി. മുൻകാഫ് സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനങ്ങൾക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire breaks out in Kuwait residential building; one woman killed, two injured
Next Story