ഓൾഡ് സാൽമിയ സൂഖിലെ കെട്ടിടത്തിൽ തീപിടിത്തം
text_fieldsഓൾഡ് സാൽമിയ സൂഖിലെ കെട്ടിടത്തിൽ തീപിടിത്തം അണക്കുന്ന അഗ്നിശമന സേനാംഗങ്ങൾ
കുവൈത്ത് സിറ്റി: ഓൾഡ് സാൽമിയ സൂഖിലെ വാണിജ്യ സമുച്ചയത്തിലെ കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിലെ ബേസ്മെന്റിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇടൻ സഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ കുറഞ്ഞ സമയത്തിനുള്ളിൽ നിയന്ത്രണവിധേയമാക്കിയതായും കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടഞ്ഞതായും ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഫയർഫോഴ്സ് വ്യക്തമാക്കി.
അതേസമയം, തീ പടർന്നതോടെ പ്രദേശത്ത് ഉയർന്ന പുക ജനങ്ങളെയും സമീപത്തെ കെട്ടിടങ്ങളെയും ആശങ്കയിലാക്കി. ഫയർഫോഴ്സ് ഇടപെടൽ ആശങ്ക ഒഴിവാക്കി. തീപിടിത്തത്തിന്റെ കാരണം അധികൃതർ വിലയിരുത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

