ഫിൻറാസ് ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം; നിയന്ത്രണ വിധേയമാക്കി അഗ്നിശമനസേന
text_fieldsഫിൻറാസ് ഏരിയയിലുണ്ടായ തീപിടിത്തം അഗ്നിശമനസേനാംഗങ്ങൾ അണക്കുന്നു. ജലീബ് അൽ ഷുയൂഖിലെ തീപിടിത്തത്തിൽ നശിച്ച വസ്തുക്കൾ (ഇൻസെറ്റിൽ)
കുവൈത്ത് സിറ്റി: ഫിൻറാസ് ഏരിയയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം അഗ്നിശമനസേനാംഗങ്ങൾ നിയന്ത്രിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സെൻട്രൽ ഓപറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ച ഉടൻ മംഗഫ്, അൽ ബൈറാഖ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമനസേനയെ അപകടസ്ഥലത്തേക്ക് നിയോഗിച്ചു.
തീപിടിത്തത്തിൽ ഗോഡൗണിലെ നിരവധി ഇലക്ട്രിക്കൽ ഉപകരണങ്ങൾ നശിച്ചു. കാര്യമായ പരിക്കുകളൊന്നും കൂടാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമനസേന അറിയിച്ചു.ശനിയാഴ്ച വൈകീട്ട് ജലീബ് അൽ ഷുയൂഖിലെ സ്കൂളിൽ തീപിടിത്തമുണ്ടായി.
ഉടൻ അൽ സുമൂദ്, അൽ അർദിയ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വസ്ത്രങ്ങൾ അടങ്ങിയ കടഭാഗത്താണ് തീപിടിത്തമുണ്ടായത്.വേനൽ രൂക്ഷമായതോടെ രാജ്യത്ത് തീപിടിത്തം പതിവാണ്. ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്നും അധികൃതർ അറിയിച്ചു.തീപിടിത്തം സംഭവിച്ചാൽ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

