അഹ്മദി വ്യവസായിക മേഖലയിൽ തീപിടിത്തം
text_fieldsതീ അണക്കുന്ന അഗ്നിശമന സേനാംഗങ്ങൾ
കുവൈത്ത് സിറ്റി: അഹ്മദിയിലെ വ്യവസായിക മേഖലയിലെ സഥാപനങ്ങളിൽ തീപിടിത്തം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സംഭവത്തിന് പിറകെ സഥലത്ത് കുതിച്ചെത്തിയ അഗ്നിശമന സംഘങ്ങൾ ജനറൽ ഫയർഫോഴ്സ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ തലാൽ മുഹമ്മദ് അൽ റോമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തീകെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തീപിടിക്കുന്ന വസ്തുക്കൾ അടങ്ങിയ ടാങ്കുകളിലെ തീപിടിത്തം പ്രദേശത്ത് വലിയ രൂപത്തിൽ പുകയും ഭീതിയും ഉയർത്തി. എന്നാൽ കാര്യമായ പരിക്കുകളൊന്നും രേഖപ്പെടുത്താതെ വൈകാതെ തീ അണച്ചതായി അഗ്നിശമനസേന അറിയിച്ചു.
അഹമ്മദി, ഫഹാഹീൽ, അബ്ദുല്ല പോർട്ട്, കുവൈത്ത് ഓയിൽ കമ്പനി, അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഭാഗമായി. സ്ഥലം സുരക്ഷിതമാക്കൽ, ഗതാഗതം ക്രമീകരിക്കൽ, ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കൽ എന്നിവക്കായി ആഭ്യന്തര മന്ത്രാലയം, മെഡിക്കൽ എമർജൻസി വിഭാഗം, പൊതുമരാമത്ത് മന്ത്രാലയം എന്നിവയും സഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

