അംഘാരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കമ്പനിയിൽ തീപിടിത്തം
text_fieldsഅംഘാരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കമ്പനിയിൽ
ഫയർഫോഴ്സ് തീ അണക്കുന്നു
കുവൈത്ത് സിറ്റി: അംഘാരയിലെ പ്ലാസ്റ്റിക് മാലിന്യസംസ്കരണ കമ്പനിയിൽ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്സ് സംഘം സഥലത്തെത്തി തീകെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഫയർഫോഴ്സിന്റെ ആറ് യൂനിറ്റുകൾ തീ നിയന്ത്രണവിധേയമാക്കാനും പടരുന്നത് തടയാനും ഇടപെട്ടു. വൈകാതെ തീ നിയന്ത്രിച്ചതായും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. പടർന്നുപിടിച്ച തീ വലിയ പുകപടലങ്ങൾ സൃഷ്ടിച്ചെങ്കിലും ഫയർഫോഴ്സ് തീ കെടുത്തിയതോടെ ആശങ്ക ഒഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

