ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വ്യവസായിക പ്ലോട്ടിൽ തീപിടിത്തം
text_fieldsകുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വ്യാവസായിക പ്ലോട്ടിൽ തീപിടിത്തം. കഴിഞ്ഞ ദിവസം വൈകീട്ടാണ് പ്ലോട്ടിലെ ബേസ്മെന്റിൽ തീപിടിത്തം ഉണ്ടായത്.
വ്യാഴാഴ്ച വൈകുന്നേരം ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ മരം അടങ്ങിയ ഒരു വ്യാവസായിക പ്ലോട്ടിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം ഷുവൈഖ് ഇൻഡസ്ട്രിയൽ, ഷഹീദ്, അർദിയ, ഇസ്നാദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും അപകടത്തിൽ ആർക്കും പരിക്കുകളൊന്നും ഉണ്ടായില്ലെന്നും അഗ്നിശമന സേന അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

