അംഘാരയിൽ ഫാക്ടറിയിൽ വൻതീപിടിത്തം
text_fieldsഅംഘാരയിലെ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: അംഘാരയിലെ ഫാക്ടറിയിൽ വൻതീപിടിത്തം. ആളിപ്പടർന്ന തീ സമീപങ്ങളിൽ ആശങ്ക സൃഷ്ടിച്ചെങ്കിലും അഗ്നിശമന സേനയുടെ ഇടപെടൽ തീ നിയന്ത്രണവിധേയമാക്കി. അലൂമിനിയം, ഫൈബർഗ്ലാസ് വസ്തുക്കൾ, ലിഥിയം ബാറ്ററികൾ എന്നിവ കെട്ടിടത്തിൽ ഉണ്ടായിരുന്നത് തീപിടിത്തത്തിന്റെ തീവ്രത വർധിപ്പിക്കാൻ ഇടയാക്കി.
തഹ്രീർ, ജഹ്റ, ഖൈറാൻ, അർദിയ, ഇസ്നാദ്, സുമൂദ് എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനകൾ തീ പടരാതെ ശ്രദ്ധിക്കുകയും ആർക്കും പരിക്കുകളേൽക്കാത്ത തരത്തിൽ ഉടനടി തീയണക്കുകയും ചെയ്തു.
സിവിൽ ഡിഫൻസിനായുള്ള പബ്ലിക് ഫയർഫോഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഉമർ അബ്ദുൽ അസീസ് ഹമദ്, ജഹ്റ ഗവർണറേറ്റ് ഫയർ ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അബ്ദുല്ല ഹുസൈൻ അബ്ദുല്ല എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

