സംഭരണ കേന്ദ്രത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു
text_fieldsശുവൈഖ് വ്യവസായ മേഖലയിലെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: ശുവൈഖ് വ്യവസായ മേഖലയിലെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെയാണ് അപകടം. വൻ തീപിടിത്തം ശുവൈഖ് വ്യവസായ മേഖല, സബ്ഹാൻ, സാൽമിയ, അർദിയ, മിന അബ്ദുല്ല എന്നിവിടങ്ങളിൽനിന്നുള്ള ഏഴ് അഗ്നിശമന യൂനിറ്റുകൾ ചേർന്ന് ഏറെ കഷ്ടപ്പെട്ടാണ് നിയന്ത്രണ വിധേയമാക്കിയത്. 10000 ചതുരശ്ര മീറ്ററിൽ തീപടർന്നു. തീപിടിത്തത്തിെൻറ കാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

