സൽവ കൺവേർഷൻ സ്റ്റേഷനില്‍ തീപിടിത്തം
text_fieldsകുവൈത്ത് സിറ്റി: സൽവ കൺവേർഷൻ സ്റ്റേഷനിലുണ്ടായ തീപിടിത്തം അണച്ചതായി വൈദ്യുതി മന്ത്രാലയം അറിയിച്ചു. ഫയർ ആൻഡ് എമർജൻസി ടീമുകളുടെ ഇടപെടലുകളാണ് പെട്ടന്ന് തീ അണക്കാന്‍ സഹായകരമായത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്റ്റേഷൻ പ്രവർത്തനക്ഷമായതായും സബ് ഫീഡറുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ വിവിധ സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ ആറ് ഗവർണറേറ്റുകളിലെ ചില പ്രദേശങ്ങളില്‍ ശനിയാഴ്ച വൈദ്യുതി മുടക്കമുണ്ടാകുമെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു.
സൽവയിൽ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിനും തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിച്ചു. പരിക്കുകളൊന്നും കൂടാതെ തീ നിയന്ത്രണ വിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

