Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ അദാൻ ഹോസ്പിറ്റലിൽ തീപിടിത്തം
text_fieldsbookmark_border
കുവൈത്ത് സിറ്റി: അഹമ്മദി അൽ അദാൻ ഹോസ്പിറ്റലിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. റേഡിയോളജി വാർഡിലാണ് തീപിടിത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണക്കാൻ നടപടികൾ ആരംഭിച്ചു. രോഗികളെയും ഡോക്ടർമാരെയും ഉടൻ ഒഴിപ്പിച്ചതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി സംഭവസ്ഥലത്തെത്തി നടപടികൾ വിലയിരുത്തി. കുവൈത്ത് ഫയർഫോഴ്സ് മേധാവി തലാൽ അൽ റൗമിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Next Story

