കെട്ടിട ബേസ്മെന്റിലും വീട്ടിലും തീപിടിത്തം
text_fieldsകെട്ടിട ബേസ്മെന്റിലുണ്ടായ തീപിടിത്തം അണക്കുന്നു
കുവൈത്ത് സിറ്റി: വെള്ളിയാഴ്ച രണ്ടിടത്ത് തീപിടിത്തം. മഹ്ബൂലയിൽ കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ലെന്ന് അഗ്നിശമന സേന അറിയിച്ചു. അർദിയയിൽ ഒരു വീട്ടിലും വെള്ളിയാഴ്ച തീപിടിത്തമുണ്ടായി. അഗ്നിശമന സേനാംഗങ്ങളെത്തി നിയന്ത്രണ വിധേയമാക്കി. ഇവിടെയും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിച്ച ട്രക്ക്
വ്യാഴാഴ്ച മരം കയറ്റിവന്ന ട്രക്കിന് തീപിടിക്കുകയുണ്ടായി. അപകടത്തിൽ ട്രക്കിനും മരങ്ങൾക്കും തീ പടർന്നു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. അതിനിടെ മഹ്ബൂല ബ്ലോക്ക് ഒന്നിൽ വെള്ളിയാഴ്ച വൈകീട്ട് തീപിടിത്തമുണ്ടായി. ഇവിടെ ഇന്ത്യാക്കാർ അടക്കമുള്ളവർക്ക് പരിക്കേറ്റതായാണ് സൂചന. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീ നിയന്ത്രണ വിധേയമാക്കിയതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

