ദജീജിൽ ചാലറ്റിൽ തീപിടിച്ചു
text_fieldsദജീജിൽ ചാലറ്റിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ അണക്കുന്നു
കുവൈത്ത് സിറ്റി: ദജീജിൽ ചാലറ്റിൽ തീപിടിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. അഗ്നിരക്ഷ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെ തീ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജനറൽ ഫയർഫോഴ്സിന്റെ ആക്ടിങ് മേധാവി മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് തീപിടിത്തമുണ്ടായ സ്ഥലത്ത് നേരിട്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വൈകാതെ തീ നിയന്ത്രണത്തിലാക്കിയതായും കാര്യമായ പരിക്കുകളില്ലാതെ തീ അണച്ചതായും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ കൂടിയിട്ടുണ്ട്. സ്ഥാപനങ്ങളിലും താമസയിടങ്ങളിലും അഗ്നിപ്രതിരോധ സംവിധാനങ്ങൾ ഒരുക്കാനും ജാഗ്രത പുലർത്താനും അധികൃതർ ആവശ്യപ്പെട്ടു. അപകടങ്ങൾ സംഭവിച്ചാൽ ഉടൻ ഫയർഫോഴ്സിനെ വിവരം അറിയിക്കണം.

