ഫിറ കുവൈത്ത് "ലോക കേരള സഭ - 2026 ചർച്ച സമ്മേളനം" സംഘടിപ്പിച്ചു
text_fieldsഫിറ കുവൈത്തിന്റെ നേതൃത്വത്തിൽ നടന്ന "ലോക കേരള സഭ- 2026 ചർച്ച സമ്മേളനം "
കുവൈത്ത് സിറ്റി: ഫിറ കുവൈത്തിന്റെ നേതൃത്വത്തിൽ അബ്ബാസിയയിൽ വെച്ച് "ലോക കേരള സഭ- 2026 ചർച്ച സമ്മേളനം " സംഘടിപ്പിച്ചു. ഫിറ സെക്രട്ടറി ചാൾസ് പി. ജോർജ് സ്വാഗതംപറഞ്ഞു. ജോയന്റ് കൺവീനർ ഷൈജിത് അധ്യക്ഷതവഹിച്ചു. ഫിറ സ്ഥാപക കൺവീനറും ലോക കേരള സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അംഗവുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസികൾക്കിടയിലെ ജനകീയ ഇടപെടലുകളെകൊണ്ട് ലോക കേരളസഭ അംഗമായി സുപരിചിതനായ ബാബു ഫ്രാൻസീസിനെ ആദരിച്ചു. സംഘടന പ്രതിനിധികൾ, പ്രവാസികളുടെ വിദേശത്തുനിന്നുള്ള വോട്ടുചേർക്കൽ, പ്രവാസി പെൻഷൻ വിതരണം, സമഗ്ര നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്, നാട്ടിലേക്കള്ള വിമാന യാത്ര ഉൾപ്പടെയുള്ള വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിവേദനങ്ങളും കേരള സർക്കാരിന്റെ ശ്രദ്ധയിൽ പ്പെടുത്താൻ ലോക കേരള സഭയിൽ സമർപ്പിക്കുന്നതിനായി ചർച്ചയിൽ അവതിരിപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മധു മാഹി, നിജിൻ ബേബി, സക്കീർ പുതുനഗരം, അനിൽ കുമാർ, പ്രിൻസ് കൊല്ലപ്പിള്ളിൽ, അശോകൻ തിരുവനന്തപുരം വിനീഷ് , ജെയിംസ് കൊട്ടാരം, വിനയൻ, വിജേഷ്, റാഷിദ് ഇബ്രാഹിം, അനിൽ കുമാർ, ഈപ്പൻ ജോർജ്ജ്, അബ്ദുൽ അസീസ്, അജിത നായർ, ലത വിജയൻ, ജിനു വാകത്താനം, പ്രകാശൻ കീഴരിയൂർ, റൈജു തോമാസ്, ഷിജു വർഗീസ് എന്നിവർ സംസാരിച്ചു. ഫിറ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ബത്താർ വൈക്കം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

