വാഹന ഇൻഷുറൻസ്:കാലപരിധി കഴിഞ്ഞാൽ പ്രതിദിനം രണ്ടുദീനാർ പിഴ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴയും ട്രാഫിക് സേവനങ്ങൾക്കുള്ള ഫീസും വൻതോതിൽ വർധിപ്പിക്കാൻ നീക്കമുള്ളതായി റിപ്പോർട്ട്. ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇൻഷുറൻസ് കാലപരിധി കഴിഞ്ഞ വാഹനങ്ങൾക്ക് ദിനംപ്രതി രണ്ട് ദീനാർ പിഴ ചുമത്താനാണ് നീക്കം.
ൈഡ്രവിങ് ലൈസൻസ്, വാഹന ദഫ്തർ എന്നിവ ഇഷ്യൂ ചെയ്യുക, പുതുക്കുക, നഷ്ടപ്പെട്ട രേഖകൾക്ക് പകരം നിർമാണം തുടങ്ങിയ ഗതാഗത സേവനങ്ങൾക്കുള്ള ഫീസ് ഗണ്യമായി വർധിപ്പിക്കാനും ആലോചനയുണ്ട്. ഒരാളുടെ പേരിലുള്ള പെർമിറ്റ് മറ്റൊരാളിലേക്ക് മാറ്റുക, വിൽക്കുക തുടങ്ങിയ സേവനങ്ങൾക്കും ഇത് ബാധകമാണ്. ഇത്തരം സേവനങ്ങൾക്ക് 25 ശതമാനം മുതൽ 100 ശതമാനംവരെ വർധന ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഇതുൾപ്പെടെ ട്രാഫിക് വിഭാഗം തയാറാക്കിയ കരട് നിർദേശങ്ങൾ ഫത്വ ബോർഡിെൻറ പരിഗണനക്ക് വിട്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഇൻഷുറൻസ് കാലാവധി കഴിഞ്ഞ 1,15,000 വാഹനങ്ങൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. ശക്തമായ നടപടികളില്ലാത്തതാണ് ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ വർധിക്കാൻ കാരണം. പിഴ വർധിപ്പിച്ചാൽ ഇൻഷുറൻസ് ഉൾപ്പെടെ ഫീസുകൾ കൃത്യമായി അടക്കാൻ വാഹനയുടമകൾ മുന്നോട്ട് വരുമെന്നാണ് കണക്കുകൂട്ടൽ.
രാജ്യത്തെ റോഡുകൾക്ക് ഉൾക്കൊള്ളാൻ സാധിക്കാത്തതിലധികം വാഹനങ്ങളാണ് ഓടുന്നത്. രൂക്ഷമായ ഗതാഗത പ്രശ്നങ്ങൾക്ക് പ്രധാന കാരണം ഇതാണ്. വിദേശികൾക്ക് ൈഡ്രവിങ് ലൈസൻസ് അനുവദിക്കുന്നതിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യം ഇതുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്. നിശ്ചിത കാലപരിധി കണക്കാക്കി വിദേശികൾക്ക് ൈഡ്രവിങ് ലൈസൻസ് ഇഷ്യൂ ചെയ്യുന്നത് നിർത്തിവെക്കണമെന്ന് എം.പി. സഫാഹ് അൽ ഹാഷിം ഈയിടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിഴകളും സേവന ഫീസുകളും വൻതോതിൽ വർധിപ്പിക്കാൻ അധികൃതർ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
