വരവുചെലവു കണക്ക് തൊഴിൽ മന്ത്രാലയവുമായി ബന്ധിപ്പിക്കണം– സന്നദ്ധ സംഘടനകൾ
text_fieldsകുവൈത്ത് സിറ്റി: വരവും ചെലവുമുൾപ്പെടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും തൊഴിൽ-സാമൂഹികക്ഷേമകാര്യ മന്ത്രാലയവുമായി ബന്ധിപ്പിക്കണമെന്ന് അംഗീകൃത സന്നദ്ധ സംഘടനകൾ.
മന്ത്രാലയത്തിെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 40 സന്നദ്ധ സംഘടനകളാണ് രാജ്യത്തുള്ളത്. ഇതിൽ 25 സംഘടനകളാണ് മന്ത്രാലയത്തോട് രേഖാമൂലം ഇക്കാര്യം ആവശ്യപ്പെട്ടത്. സുതാര്യത ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് ഇവരുടെ വാദം. സേവന മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സംശയത്തിനുള്ള ഒരു സാഹചര്യത്തിനും ഇടനൽകരുത്. ഈ ആഴ്ചയുടെ തുടക്കത്തിൽ സന്നദ്ധ സംഘടനാ ഭരണസമിതികളുടെ പ്രത്യേക യോഗം നടന്നിരുന്നു.
ഇതിൽ സാമൂഹികക്ഷേമകാര്യ അണ്ടർ സെക്രട്ടറി ഹനാഅ് അൽ ഹാജിരിയുൾപ്പെടെ തൊഴിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.
ബാങ്കുകളിൽ അക്കൗണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഉൾപ്പെടെ സംഘടനകൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുക, പള്ളികളിൽ ഖുർആൻ മനഃപാഠ കോഴ്സുകൾ തുടങ്ങുന്നതിനുള്ള ലൈസൻസ് നടപടികൾ എളുപ്പമാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ മന്ത്രാലയത്തിെൻറ മുന്നിൽ വെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.