നിരോധിത സംഘടനക്ക് ധനസഹായം; കുവൈത്തിൽ ഫാർമസി കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘം പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നിരോധിത സംഘടയുമായി ബന്ധമുള്ള ധനസഹായ ശൃംഖലയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ സുരക്ഷയും ക്രമസമാധാനവും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നിരോധിത തീവ്രവാദ സംഘടനക്ക് സഹായം നൽകിവരികയായിരുന്നു സംഘം. നിരോധിത സംഘടനയെ പിന്തുണക്കുന്നതിനായി മരുന്ന് കള്ളക്കടത്ത് നടത്തുന്നതിലും വിദേശത്തേക്ക് ഫണ്ട് കൈമാറുന്നതിലും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സമഗ്രമായ അന്വേഷണത്തിൽ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതിനായി സംഘം ഒരു പ്രാദേശിക സ്വകാര്യ ആശുപത്രിയിലെ ഫാർമസി ഉപയോഗിച്ചുവരികയായിരുന്നു. ഇതിന് തെളിവുകൾ ലഭിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനുമുള്ള അചഞ്ചലമായ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലന്നും ഭീകര സംഘടനകൾക്ക് ധനസഹായം നൽകുകയോ സഹായിക്കുകയോ ചെയ്യുന്നവർ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

