സാമ്പത്തിക സുരക്ഷ: അർപ്പൺ കുവൈത്ത് വെബിനാർ
text_fields‘സാമ്പത്തിക സുരക്ഷ മെച്ചപ്പെടുത്താനുള്ള വഴികൾ’ വിഷയത്തില്‍ അർപ്പൺ കുവൈത്ത് സംഘടിപ്പിച്ച വെബിനാർ
കുവൈത്ത് സിറ്റി: അർപ്പൺ കുവൈത്ത് 22ാം വാർഷികാഘോഷ ഭാഗമായി 'സാമ്പത്തിക സുരക്ഷ മെച്ചപ്പെടുത്താനുള്ള വഴികൾ' വിഷയത്തില്‍ വെബിനാര്‍
സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിെൻറ 75ാം വാര്‍ഷികം, ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികം എന്നിവയുമായി ബന്ധപ്പെടുത്തി ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രവാസി സംഘടന നേതാക്കൾ, ബിസിനസ് കമ്യൂണിറ്റി, പ്രഫഷനലുകൾ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി രതി രാമമൂർത്തി സ്വാഗതം പറഞ്ഞു. പ്രസിഡൻറ് വെങ്കടകൃഷ്ണൻ അര്‍പണ്‍ കുവൈത്തിെൻറ പ്രവർത്തനങ്ങൾ വിവരിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഫഹദ് അഹമ്മദ് ഖാൻ സൂരി മുഖ്യാതിഥിയായി. ഉപദേശക സമിതി ചെയർമാൻ കെ.പി. സുരേഷ് വെബിനാറിെൻറ ഉദ്ദേശ്യലക്ഷ്യങ്ങൾ അവതരിപ്പിച്ചു.
സാമ്പത്തിക സുരക്ഷ പരിജ്ഞാനം പ്രവാസി കുടുംബങ്ങളുടെ ഭാവി ശോഭനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാന സര്‍ക്കാറുകളുടെ എന്‍.ആര്.ഐ സേവനങ്ങൾ അറിയാനും വെബിനാർ സഹായിച്ചു. പേഴ്സനൽ ഫിനാൻസുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ വി.ആർ. അയ്യപ്പൻ മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു. വ്യക്തമായ ആസൂത്രണത്തോടെ സമ്പാദ്യ വിനിയോഗം, കുടുംബസംരക്ഷണം, റിയൽ എസ്റ്റേറ്റ്, ഇക്വിറ്റികൾ എന്നിവ ഉൾപ്പെടുന്ന ദീർഘകാല നിക്ഷേപങ്ങൾ, കുടുംബ ബജറ്റ്, ചെലവുചുരുക്കൽ തുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു.
കുവൈത്തിൽ ബിസിനസ് സമൂഹം നേരിടുന്ന വെല്ലുവിളികളെയും പരിഹാരങ്ങളെയുംകുറിച്ച് ഐ.ബി.പി.സി ട്രഷറര്‍ സി.എ കൈസാര്‍ ടി. ഷക്കീര്‍ വിശദീകരിച്ചു. എൻ.ആർ.ഐകൾക്കായി കേരള സർക്കാർ വാഗ്ദാനം ചെയ്യുന്ന വിവിധ പദ്ധതികൾ ലോക കേരള സഭ അംഗം ആർ. നാഗനാഥൻ വിശദീകരിച്ചു. മഹാരാഷ്ട്ര മണ്ഡൽ പ്രസിഡൻറ് സമ്പദ ലെലെ, തെലുങ്ക് കല സമിതി പ്രസിഡൻറ് സി.എ. സായ് വെങ്കട സുബ്ബറാവു എന്നിവരും സംസാരിച്ചു. കെ. നാഗരാജൻ അവതാരകനായി. പ്രോഗ്രാം കൺവീനർ കെ. മഹാദേവൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

