കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി ധനസഹായം കൈമാറി
text_fieldsഭവന പദ്ധതിയിലേക്ക് കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ
ധനസഹായം കൈമാറുന്നു
കുവൈത്ത് സിറ്റി: യൂത്ത് ലീഗ് നേതൃത്വത്തിൽ നിർമാണം പുരോഗമിക്കുന്ന തമിം ഭവന നിർമാണത്തിലേക്ക് കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ധനസഹായം കൈമാറി.
ചേലക്കാട് നടന്ന പരിപാടി കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി വി.ടി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കുവൈത്ത് കെ.എം.സി.സി ഉപദേശകസമിതി അംഗം കൊടക്കാട്ട് ഇബ്രാഹിം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദിന് തുക കൈമാറി. എം.പി. സൂപ്പി, വലിയാണ്ടി ഹമിദ്, എടത്തിൽ നിസാർ മാസ്റ്റർ, വി.വി. കുഞ്ഞബ്ദുല്ല, എം.സി. സുബൈർ, മണ്ടോടി ബഷീർ മാസ്റ്റർ, വി. മൊയ്തു, ടി.കെ. മൊയ്തു, കെ.പി. ഇബ്രാഹിം, വി. സവാദ് എന്നിവർ സംസാരിച്ചു.
വടക്കേക്കണ്ടി അബ്ദുല്ല ഹാജി, മുഹമ്മദലി അൽ ബൈക്, ഇ.ടി.കെ. ഹമിദ്, അലി കൊടക്കാട്, പുത്തലത്ത് അമ്മദ് ഹാജി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. എഫ്.എം. മുഹ്സിൻ സ്വാഗതവും പി. മുനീബ് നന്ദിയും പറഞ്ഞു.

