ഒരുമ അംഗങ്ങളുടെ കുടുംബത്തിന് സഹായധനം കൈമാറി
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗമായിരിക്കെ മരിച്ച മൂന്നുപേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി. കണ്ണൂർ മാടായി മുട്ടം സ്വദേശി മുഹമ്മദ് ഹാരിസിന്റെ കുടുംബത്തിന് നാലുലക്ഷവും കൊല്ലം കിളികൊല്ലൂർ സ്വദേശി മൊയ്ദീൻ കുഞ്ഞ് ശംസുദ്ദീന്റെ കുടുംബത്തിന് മൂന്നുലക്ഷവും പത്തനംതിട്ട റാന്നി അങ്ങാടി സ്വദേശി ജിൻസ് ജോസഫിന്റെ കുടുംബത്തിന് രണ്ടു ലക്ഷവുമാണ് നൽകിയത്.
ഹാരിസിന്റെ കുടുംബത്തിന് ഒരുമ കേന്ദ്ര ട്രഷറർ അൽത്താഫ്, അൻവർ ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിൽ കുവൈത്തിലാണ് തുക കൈമാറിയത്.
മൊയ്ദീൻകുഞ്ഞ് ശംസുദ്ദീന്റെ അവകാശികൾക്ക് സാമൂഹികപ്രവർത്തകരായ ഇസ്മായിൽ ഗനി, എ. ഖലീലുല്ല എന്നിവരുടെ നേതൃത്വത്തിലും ജിൻസ് ജോസഫിന്റെ അവകാശികൾക്ക് സാമൂഹികപ്രവർത്തകരായ പി.എച്ച്. റഷീദ്, ജമാഅത്തെ ഇസ്ലാമി റാന്നി യൂനിറ്റ് പ്രസിഡന്റ് മുഹമ്മദാലി, സെക്രട്ടറി റഷീദ് എന്നിവരുടെ നേതൃത്വത്തിലും വീട്ടിലെത്തി തുക കൈമാറി.
രണ്ടര ദീനാർ നൽകി ഏതൊരു മലയാളിക്കും ഒരുമ പദ്ധതിയിൽ അംഗത്വമെടുക്കാവുന്നതാണ്. അംഗമായിരിക്കെ മരിക്കുന്നവരുടെ നോമിനിക്ക് അംഗത്വ കാലപരിധിക്കനുസരിച്ച് രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ രൂപ യാണ് ധനസഹായം നൽകുന്നത്.
കൂടാതെ അർബുദം, ഹൃദയ ശസ്ത്രക്രിയ (ബൈപാസ്) ചികിത്സക്ക് 50,000 രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), ഡയാലിസിസ് എന്നിവക്ക് 25,000 രൂപയും ചികിത്സ സഹായം നൽകും.
കാമ്പയിൻ കാലയളവിൽ മാത്രമാണ് ഒരുമയിൽ അംഗത്വം എടുക്കാനും പുതുക്കാനും സാധിക്കുക. ഈ വർഷത്തെ കാമ്പയിൻ ഫെബ്രുവരി എട്ടിന് സമാപിക്കും. കൂടുതൽ വിവരങ്ങൾക്കും അംഗത്വം എടുക്കാനും അബ്ബാസിയ 600222820, ഫർവാനിയ 99316763, ഫഹാഹീൽ 66610075, അബു ഹലീഫ 98733472, സാൽമിയ 66413084, സിറ്റി 99198501, റിഗ്ഗായ് 66097660 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. കൂടാതെ www.orumakuwait.com എന്ന വെബ് സൈറ്റ് സന്ദർശിച്ച് ഓൺലൈനായും അംഗത്വം എടുക്കാനും പുതുക്കാനും സാധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.