Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാമ്പത്തിക പ്രതിസന്ധി:...

സാമ്പത്തിക പ്രതിസന്ധി: വിമാന കമ്പനികൾ ജീവനക്കാരെ കുറക്കുന്നു

text_fields
bookmark_border
സാമ്പത്തിക പ്രതിസന്ധി:   വിമാന കമ്പനികൾ ജീവനക്കാരെ കുറക്കുന്നു
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ വിമാനക്കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറക്കുന്നു. കുവൈത്ത്​ എയർവേ​സ്​ ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ ​ജോലിക്കാരെ ഒഴിവാക്കിയിട്ടുണ്ട്​. ഇതിന്​ പുറമെ ശമ്പളമില്ലാത്ത ദീർഘകാല അവധി എടുക്കാൻ നിർബന്ധിക്കുന്നതായും റിപ്പോർട്ടുണ്ട്​. ഇന്ത്യക്കാർ ഉൾപ്പെടെ വിദേശ ജീവനക്കാർക്കാണ്​ തൊഴിൽ നഷ്​ടമാവുന്നത്​. കോവിഡ്​ പ്രതിസന്ധി എത്രകാലം നിലനിൽക്കുമെന്ന്​ ആ​ർക്കും ഒരു രൂപവുമില്ല. കുവൈത്ത്​ വിമാനത്താവളത്തി​െൻറ പ്രവർത്തന സമയം വർധിപ്പിക്കാനാവശ്യമായ ജീവനക്കാരെ നൽകാൻ​ നാസും കുവൈത്ത്​ എയർവേസും തയാറായിട്ടുണ്ട്‌.

വിമാന സർവിസ്​ വേണ്ടത്രയില്ലാത്തതിനാൽ വിമാനക്കമ്പനികളുടെ പക്കൽ റിസർവ്​ ജീവനക്കാർ ഏറെയുണ്ട്​. അതിനിടെ കുവൈത്ത്​ വിമാനത്താവളം നവംബർ 17 മുതൽ 24 മണിക്കൂറും പ്രവർത്തിച്ചേക്കും. കമേഴ്​സ്യൽ വിമാനങ്ങൾ നിലവിൽ രാത്രി സർവിസ്​ നടത്തുന്നില്ല. രാത്രി 10നും പുലർച്ച നാലിനുമിടയിലാണ്​ നിലവിൽ കമേഴ്​സ്യൽ വിമാനങ്ങൾ സർവിസ്​ നടത്താത്തത്​. പ്രവർത്തന സമയം വർധിപ്പിക്കുന്നുവെങ്കിലും വിമാനങ്ങളുടെ എണ്ണം ഇപ്പോൾ വർധിപ്പിക്കില്ല. ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏർപ്പെടുത്തിയൽ മുഴുവൻ സമയം ​പ്രവർത്തിക്കുന്നതിന്​ എതിർപ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. തുടർന്ന്​ ജീവനക്കാരെ അനുവദിക്കാൻ വിമാനക്കമ്പനികൾ തയാറാവുകയായിരുന്നു​. വിമാനത്താവളം പരമാവധി 30 ശതമാനം ശേഷിയിലാണ്​ നിലവിൽ പ്രവർത്തിക്കുന്നത്​. പ്രതിദിനം പരമാവധി 100 കമേഴ്​സ്യൽ സർവിസ്​ മാത്രമാണുള്ളത്​.

34 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ വരുന്നതിന്​ വിലക്കുള്ളത്​ വിമാനക്കമ്പനികളെ കാര്യമായി ബാധിച്ചിട്ടുണ്ട്​. ഇന്ത്യ, ഇൗജിപ്​ത്​, ബംഗ്ലാദേശ്​, ഫിലിപ്പീൻസ്​ തുടങ്ങി കുവൈത്തിലെ വലിയ വിദേശിസമൂഹങ്ങളൊക്കെ വിലക്കുള്ള പട്ടികയിലുണ്ട്​.

സർവിസ്​ വിപുലപ്പെടുത്താൻ കുവൈത്ത്​ എയർവേ​സും ജസീറ എയർവേ​സും സമർപ്പിച്ച കർമ പദ്ധതി ആരോഗ്യമന്ത്രാലയത്തി​െൻറ പരിഗണനയിലാണ്​. ഇതുവരെ തീരുമാനമൊന്നുമായില്ല. കുവൈത്തിലെ മാത്രമല്ല ലോകത്തിലെ ഏതാണ്ട്​ മുഴുവൻ വിമാനക്കമ്പനികളെയും കോവിഡ്​ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightfinacial crisis
Next Story