Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാമ്പത്തിക ബാധ്യത;...

സാമ്പത്തിക ബാധ്യത; കുവൈത്തിൽ 4,357 പേർക്ക് യാത്രാവിലക്ക്

text_fields
bookmark_border
സാമ്പത്തിക ബാധ്യത; കുവൈത്തിൽ 4,357 പേർക്ക് യാത്രാവിലക്ക്
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂൺ അവസാനത്തിലെ കണക്ക് പ്രകാരം 4357 പേർക്ക് യാത്രാവിലക്ക്.ഇതില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടും. കുവൈത്ത് നീതിന്യായ മന്ത്രാലയത്തിലെ കോടതി വിധി നടപ്പാക്കൽ പൊതുവകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. കെട്ടിട വാടക, ജലവൈദ്യുതി ബിൽ, ഫോൺ ബിൽ തുടങ്ങി വിവിധ മേഖലകളിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ചവർക്കാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്.

സ്വകാര്യ സാമ്പത്തിക ബാധ്യതകളുടെ പേരിൽ കേസിന്റെ ഭാഗമായും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിന്റെ പേരിലും നിരവധി പേർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാവിലക്ക് ഒഴിവാക്കാനുള്ള 4983 അപേക്ഷകളും ഇക്കാലയളവിൽ ലഭിച്ചു. വിദേശയാത്ര ഉദ്ദേശിക്കുന്നവർ സാമ്പത്തിക ബാധ്യതയും​ കേസുകളും നിലവിലില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. സ്വദേശികളുടെ വിദേശയാത്രക്കും വിദേശികളുടെ നാട്ടിൽ പോകലിനും ഇത് ബാധകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwaittravel banfinancial burden
News Summary - സാമ്പത്തിക ബാധ്യത; കുവൈത്തിൽ 4,357 പേർക്ക് യാത്രാവിലക്ക്
Next Story