ഫലഭൂയിഷ്ഠമായ ഈന്തപ്പനകൾക്ക് സാമ്പത്തിക സഹായ പദ്ധതി
text_fieldsകുവൈത്ത് സിറ്റി: ഫലഭൂയിഷ്ഠമായ ഈന്തപ്പനകൾക്കുള്ള സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ്. 2025-2026 സാമ്പത്തിക വർഷത്തേക്കാണ് പദ്ധതി. ബർഹി, ഇഖ്ലാസ്, സുക്കാരി, മജ്ദൂൾ, ഉമ്മുൽദാൻ, നബൂത് സെയ്ഫ് തുടങ്ങിയ ഇനങ്ങളിലുള്ള ഓരോ ഈന്തപ്പനക്കും 1.5 കുവൈത്ത് ദീനാർ നിരക്കിൽ പിന്തുണ നൽകും.
വഫ്ര, അബ്ദലി, സുലൈബിയ തുടങ്ങിയ ഉൽപാദന മേഖലകളിലെ കർഷകരാണ് പദ്ധതിയുടെ പ്രയോജനക്കാർ. ഔദ്യോഗിക പരിശോധനയിലൂടെ ഫലഭൂയിഷ്ഠത ഉറപ്പാക്കിയ രോഗരഹിത മരങ്ങൾക്കാണ് സഹായം ലഭിക്കുക. കാർഷിക നിയമലംഘനമോ കുടിശ്ശികയോ ഉള്ളവർക്ക് സഹായം താൽക്കാലികമായി നിർത്തിവെക്കുമെന്നും, സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

