കെ.ബി.ടി അംഗത്തിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ടാക്സി സംഘടനയായ കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ (കെ.ബി.ടി) അംഗമായിരിക്കെ മരണപ്പെട്ട സലീമിന്റെ കുടുംബത്തിന് സംഘടന സഹായം കൈമാറി.
അംഗങ്ങളിൽനിന്നും സമാഹരിച്ച 9.5 ലക്ഷം രൂപയാണ് സലീമിന്റ കുടുംബത്തിന് കൈമാറിയത്. കേരള ബ്രദേഴ്സ് വൈസ് പ്രസിഡന്റ് ഇസ്മയിൽ കുറ്റിപ്പുറം, സ്പോർട്സ് കൺവീനർ സജീർ പയ്യോളി, പാനൽ കൺവീനർ റാഫി കണ്ണൂർ എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രതിനിധിയായ പ്രമീളയുടെയും മഹല്ല് കമ്മറ്റി മെമ്പർ അസീസിന്റെയും സാന്നിധ്യത്തിൽ കുടുംബത്തിന് തുക കൈമാറിയതായി കെ.ബി.ടി അറിയിച്ചു. കുവൈത്തിൽ വെച്ച് ഹൃദയാഘാതം മൂലമാണ് സലീം മരിച്ചത്.

