ഫിമ പ്രതിനിധികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsഫിമ പ്രതിനിധികൾ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതിക്കൊപ്പം
കുവൈത്ത് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസ് (ഫിമ) പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡർ പരമിത ത്രിപതിയുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങൾ, ഇന്ത്യയിലെ മെഡിക്കൽ ഫിറ്റ്നസ് നടപടികൾ സംബന്ധിച്ച ബുദ്ധിമുട്ടുകൾ, കാലതാമസങ്ങൾ, കുവൈത്തിൽ പുതുതായി എത്തുന്നവർക്കായി കൂടുതൽ സുഗമവും ലളിതവുമായ നടപടിക്രമങ്ങളുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ സംഘം അംബാസഡറുടെ ശ്രദ്ധയിൽ പെടുത്തി.
സോഷ്യൽ മീഡിയയുൾപ്പെടെയുള്ള ലഭ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും ഇന്ത്യയിലെയും കുവൈത്തിലെയും നിയമ-നയങ്ങളെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം അംബാസഡർ സൂചിപ്പിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ, നിയമവിരുദ്ധ വിസ ഉപയോഗം തുടങ്ങിയവ തടയുന്നതിന് ഇരുരാജ്യങ്ങളിലെയും നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉണർത്തി.
ഫിമയിലൂടെ സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എംബസിയെ അറിയിക്കുന്നതും എംബസി സർക്കുലറുകളും അപ്ഡേറ്റുകളും അംഗങ്ങൾക്ക് ഫലപ്രദമായി കൈമാറുന്നതും തുടരണമെന്ന് അംബാസഡർ ആവശ്യപ്പെട്ടു. ഫിമ സെക്രട്ടറി ജനറൽ സിദ്ദീഖ് വലിയകത്ത്, വൈസ് പ്രസിഡന്റ് ഇസ്രാർ അഹ്മദ്, ട്രഷറർ ബഷീർ ബാത്ത, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഡോ. ഹിദായത്തുള്ള എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

