സംഘബോധം ഉണർത്തി ഫിമ റമദാൻ ഗബ്ക
text_fieldsഫിമ റമദാൻ ഗബ്കയിൽ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതിക്ക് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (ഫിമ) റമദാൻ ഗബ്ക റാഡിസൺ ബ്ലൂ ഹോട്ടലിലെ അൽ ഹാഷ്മി ബാൾ റൂമിൽ സംഘടിപ്പിച്ചു. നയതന്ത്ര പ്രതിനിധികൾ, സാമൂഹിക നേതാക്കൾ, ബിസിനസ് പ്രമുഖർ എന്നിവർ പങ്കെടുത്തു.ഫർവാനിയ ഗവർണർ ശൈഖ് അത്ബി നാസർ അസ്സബാഹ്, ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്രജ്ഞർ, കുവൈത്തി ഉദ്യോഗസ്ഥർ, വ്യവസായികൾ, ഫിമയുടെ അംഗ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഫിമ പ്രസിഡന്റ് കരീം ഇർഫാൻ സ്വാഗതം പറഞ്ഞു. ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനായി ഫിമ നൽകുന്ന സംഭാവനകളെ പ്രശംസിച്ചു. കുവൈത്തിൽ സാമൂഹിക ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ സംഘടനകളുടെ പങ്ക് ശൈഖ് അത്ബി നാസർ അസ്സബാഹ് ചൂണ്ടികാട്ടി.ബഷീർ ബാത്ത, മുബീൻ ഷെയ്ഖ്, മെഹബൂബ് നടേമ്മൽ, അസ്ലം താക്കൂർ, കെ.വി. ഫൈസൽ, വാജിദ് അലി എന്നിവർ നേതൃത്വം നൽകി.
ഇഷാൻ അഹമ്മദ് ഖുർആൻ പാരായണം നടത്തി. വൈസ് പ്രസിഡന്റ് ഇസ്റാർ അഹമ്മദ് സ്വാഗതവും ഡോ. ഹിദായത്തുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

