ഫിഫ ലോകകപ്പ്; സൗദിക്ക് കുവൈത്തിന്റെ അഭിനന്ദനം
text_fieldsകുവൈത്ത് സിറ്റി: 2034 ലെ ഫിഫ ലോകകപ്പ് സംഘടിപ്പിക്കുന്ന സൗദി അറേബ്യക്ക് കുവൈത്തിന്റെ അഭിനന്ദനം. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ സൗദി സൽമാൻ രാജാവിന് അഭിനന്ദന സന്ദേശം അയച്ചു.
സൽമാൻ രാജാവിനും ജനങ്ങൾക്കും നിത്യ ആരോഗ്യവും കൂടുതൽ വിജയവും പുരോഗതിയും നേടാനാകട്ടെ എന്നും അമീർ ആശംസ സന്ദേശത്തിൽ പറഞ്ഞു.
ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂനും സൗദി അറേബ്യയെ അഭിനന്ദിച്ചു. ലോകകപ്പിന് വേദിയൊരുക്കാനുള്ള നീക്കത്തില് നിന്നും ആസ്ട്രേലിയ പിന്മാറിയതിനെ തുടര്ന്നാണ് സൗദിക്ക് നറുക്ക് വീണത്. വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്ഷത്തെ ഫിഫ കോണ്ഗ്രസില് നടക്കും.
ഖത്തറിന് പിന്നാലെ ലോകഫുട്ബാള് മാമാങ്കത്തിന് വേദിയൊരുക്കാനുള്ള സൗദിയുടെ നീക്കം മിഡിലീസ്റ്റിലെ കായികരംഗത്തിന് പുത്തന് ഉണര്വേകുമെന്നാണ് വിലയിരുത്തല്. 2030 ലെ ലോകകപ്പ് മൊറോക്കോ, സ്പെയിന്, പോര്ചുഗല് എന്നിവിടങ്ങളിലായാണ് നടക്കുക. അതിനുശേഷമാണ് മത്സരം സൗദിയിലെത്തുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

