കുവൈത്ത് സഹായത്താൽ യമനിൽ ഫീൽഡ് ആശുപത്രി തുടങ്ങി
text_fieldsയമനിൽ കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിയുടെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച ഫീൽഡ് ആശുപത്രി
കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിയുടെ സാമ്പത്തിക സഹായത്തോടെ യമനിൽ ഫീൽഡ് ആശുപത്രി നിർമിച്ചു. യമനിലെ ഹദർമൗത്തിലാണ് ആശുപത്രി ഉദ്ഘാടനം ചെയ്തതെന്ന് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി ചെയർമാൻ ഡോ. ഹിലാൽ അൽ സായിർ പറഞ്ഞു. 60 കിടക്കകളും എമൻജൻസി സെൻററും െഎ.സി.യുവും ലാബും ഫാർമസിയും ഉൾപ്പെടുന്ന ആശുപത്രിയാണ് കെ.ആർ.സി.എസ് നിർമിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് ആശുപത്രി പ്രവർത്തിക്കുക. യമൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി കോടികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

