എഫ്.ഐ.ഡി ഇന്ത്യൻ അംബാസഡർക്ക് യാത്രയയപ്പു നൽകി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഇന്ത്യൻ അസോസിയേഷനുകളിലൊന്നായ ഫോറം ഓഫ് ഇന്ത്യൻ ഡോക്ടേഴ്സ് (എഫ്.ഐ.ഡി) സ്ഥാനമൊഴിയുന്ന കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈകക്ക് യാത്രയയപ്പു നൽകി.ചടങ്ങിൽ എഫ്.ഐ.ഡി ഡോ. സമീർ ഹുമാദ്, ഡോ.സ്വൈകയുടെ കമ്മ്യൂണിറ്റി സംഘടനകളുമായുള്ള ഇടപെടലിനെ അഭിനന്ദിക്കുകയും ഇന്ത്യൻ പ്രവാസികളും എംബസിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എടുത്തുപറയുകയും ചെയ്തു.
ഇന്ത്യൻ സമൂഹം നൽകിയ പിന്തുണക്കും പ്രോത്സാഹനത്തിനും അംബാസഡർ ഡോ. ആദർശ് സ്വൈകയും ഭാര്യ വന്ദനയും നന്ദി പറഞ്ഞു.വിവിധ സംരംഭങ്ങളിൽ എംബസിയുമായി അടുത്ത് സഹകരിച്ച അസോസിയേഷനുകളിൽ ഒന്നാണ് എഫ്.ഐ.ഡി എന്നും വ്യക്തമാക്കി. കുവൈത്തിലെ ജനങ്ങൾക്കും ഇന്ത്യൻ സമൂഹത്തിനും മെഡിക്കൽ രംഗത്തുള്ളവർ നൽകുന്ന സംഭാവനകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.കേക്ക് മുറിക്കൽ ചടങ്ങും, ഗാനാലാപനവും നടന്നു. എഫ്.ഐ.ഡിയുടെ ഉപഹാരം ഡോ. ആദർശ് സ്വൈകക്ക് ഭാരവാഹികൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

