എഫ്.ഐ.ഡി പ്രതിനിധികൾ ഇന്ത്യൻ; അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsഇന്ത്യൻ അംബാസഡർ പരമിത തൃപതിക്കൊപ്പം എഫ്.ഐ.ഡി പ്രതിനിധികൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ പരമിത തൃപതിയെ ഫോറം ഓഫ് ഇന്ത്യൻ ഡോക്ടേഴ്സ് (എഫ്.ഐ.ഡി) സ്വാഗതം ചെയ്തു. ഇന്ത്യൻ എംബസിയിൽ എഫ്.ഐ.ഡി പ്രസിഡന്റ് ഡോ. സമീർ ഹുമാദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അംബാസഡറുമായി എംബസിയിൽ കൂടിക്കാഴ്ചയും നടത്തി.
സംഘടനയുടെ നിലവിലുള്ളതും മുൻകാല സംരംഭങ്ങളെക്കുറിച്ചും അംഗങ്ങൾ വിശദീകരിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, രക്തദാന ഡ്രൈവുകൾ, ആരോഗ്യ അവബോധ പരിപാടികൾ, പ്രഭാഷണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഫോറത്തിന്റെ പ്രവർത്തനങ്ങൾ സംഘം സൂചിപ്പിച്ചു.
ഇന്ത്യൻ പ്രവാസികളെയും കുവൈത്ത് സമൂഹത്തെയും പിന്തുണക്കുന്നതിനുള്ള ഫോറത്തിന്റെ പ്രതിബദ്ധതയും അറിയിച്ചു.
ഇന്ത്യൻ മെഡിക്കൽ പ്രഫഷണലുകളുടെ സമർപ്പിത ശ്രമങ്ങൾക്ക് അംബാസഡർ നന്ദി പ്രകടിപ്പിച്ചു. പൊതുജനാരോഗ്യത്തിനും സമൂഹക്ഷേമത്തിനും സംഭാവനകൾ തുടരാൻ ഫോറത്തെ ഉണർത്തി. ഭാവി ശ്രമങ്ങളിൽ എംബസിയും ഫോറവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പരസ്പര പ്രതിബദ്ധതയോടെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.
കുവൈത്തിലുടനീളമുള്ള വൈവിധ്യമാർന്ന സ്പെഷാലിറ്റികളിൽനിന്നുള്ള ആരോഗ്യ സംരക്ഷണ വിദഗ്ധർ ഉൾപ്പെടുന്ന ഇന്ത്യൻ ഡോക്ടർമാരുടെ ഫോറം വൈദ്യശാസ്ത്ര പരിജ്ഞാനം, മാനുഷിക സേവനം, ഇന്ത്യ-കുവൈത്ത് സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ദീർഘകാലമായി പ്രവർത്തിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

