എഫ്.എഫ്.സി ക്രിക്കറ്റ് സീസൺ -7: പവർ ഡിപ്പോ ടീം ജേതാക്കൾ
text_fieldsഎഫ്.എഫ്.സി ക്രിക്കറ്റ് സീസൺ -7 ജേതാക്കളായ പവർ ഡിപ്പോ ടീം
കുവൈത്ത് സിറ്റി: ഫ്രൈഡേ ഫ്രണ്ട്സ് ക്ലബ് (എഫ്.എഫ്.സി) സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് സീസൺ -7 ൽ പവർ ഡിപ്പോ ടീം ജേതാക്കളായി. അബൂഹലീഫ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ എഫ്.എഫ്.സി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. ഫൈനലിൽ മാൻ ഓഫ് ദി മാച്ചായി പവർ ഡിപ്പോയിലെ റാഷിദ് ഇബ്രാഹിം തിരഞ്ഞെടുക്കപ്പെട്ടു.
ലൂസേഴ്സ് ഫൈനലിൽ ഇലവൻ സ്റ്റാർ ജാബിർ അലി ടീമിനെ പരാജയപ്പെടുത്തി എസ്.എസ്.സി ടീം സെക്കൻഡ് റണ്ണറപ്പായി. പാർഥസാരഥി െപ്ലയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
എഫ്.എഫ്.സി ടീമിലെ റിഫസ് മാലിക്കാണ് ടൂർണമെന്റിലെ മികച്ച താരവും മികച്ച ബാറ്ററും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോററും. പവർ ഡിപ്പോയിലെ അസീസാണ് മികച്ച ബൗളർ. മികച്ച വിക്കറ്റ് കീപ്പറായി എസ്.സി.സി ടീമിലെ സാദിഖ് ബാഷയെയും, ഫെയർ േപ്ല ടീമായി എസ്.എസ്.സിയെയും തിരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫിയും മെഡലും കാഷ് പ്രൈസും കൈമാറി. എഫ്.എഫ്.സി ക്രിക്കറ്റ് കോഓഡിനേറ്റർമാരായ മുഹമ്മദ് ഷെരീഫ്, നിതിൻ ഫ്രാൻസിസ്, മനുമോൻ ഗോപിനാഥൻ, പ്രകാശ്, പരന്താമൻ, ശ്രീജിത്ത്, ശരവണൻ എന്നിവർ സന്നിഹിതരായിരുന്നു. എഫ്.എഫ്.സി ക്രിക്കറ്റ് സീസൺ- 8 സെപ്റ്റംബർ 27 മുതൽ ആരംഭിക്കും. 22 ടീമുകൾ പങ്കെടുക്കും.

