ആഘോഷ ദിനങ്ങൾ സ്നേഹവും വികാരവും പ്രതിഫലിപ്പിച്ചു -മന്ത്രി
text_fieldsമന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി
കുവൈത്ത് സിറ്റി: ദേശീയദിനാഘോഷങ്ങൾ പൗരന്മാരുടെയും താമസക്കാരുടെയും പ്രിയപ്പെട്ട രാഷ്ട്രത്തോടുള്ള ആത്മാർഥമായ സ്നേഹവും വികാരവും പ്രതിഫലിപ്പിക്കുന്നതായെന്ന് ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി.
അത്യധികം ദേശസ്നേഹത്തോടെയും ഉത്തരവാദിത്തബോധത്തോടെയും ഇവ ആഘോഷിച്ചതിന് എല്ലാവർക്കും അദ്ദേഹം ആത്മാർഥമായ നന്ദി അറിയിച്ചു. ആഘോഷങ്ങൾ സുഗമമാണെന്ന് ഉറപ്പാക്കാൻ ദേശീയ ആഘോഷങ്ങൾക്കായുള്ള സ്ഥിരം കമ്മിറ്റി ഉത്സുകമാണെന്ന് കമ്മിറ്റി ചെയർമാൻ കൂടിയായ അൽ മുതൈരി പറഞ്ഞു.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിൽ മാതൃരാജ്യത്തിന് കൂടുതൽ സന്തോഷവും സുരക്ഷിതത്വവും ലഭിക്കട്ടെയെന്നും അദ്ദേഹം പ്രാർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

