Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് യൂനിയൻ...

കുവൈത്ത് യൂനിയൻ എക്സ്ചേഞ്ച് കമ്പനിയുമായി ഫെർജ് ധാരണപത്രം ഒപ്പുവെച്ചു

text_fields
bookmark_border
kuwait union exchange
cancel
camera_alt

കുവൈത്ത് യൂനിയൻ എക്സേഞ്ച് കമ്പനിയുമായി ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ് ധാരണപത്രം കൈമാറുന്നു 

കുവൈത്ത് സിറ്റി: ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ് (ഫെർജ്) കുവൈത്ത് യൂനിയൻ എക്സ്ചേഞ്ച് കമ്പനിയുമായി ധാരണപത്രം ഒപ്പുവെച്ചു. ഇരുസ്ഥാപനങ്ങൾക്കുമിടയിലുള്ള സഹകരണം ഇതോടെ കൂടുതൽ ശക്തിപ്പെടും. ഫെർജ് ചെയർമാൻ മുഹമ്മദ് എ അൽ അൻസാരിയും കുവൈത്ത് യൂനിയൻ എക്സ്ചേഞ്ച് ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല നജീബ് അൽ മുല്ലയും ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു.

ഫെർജ് വൈസ് ചെയർമാൻ അദീബ് അഹമ്മദ്, ഇരു കമ്പനികളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിപണി സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, അവസരങ്ങൾ കണ്ടെത്തൽ, മേഖലയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കൽ എന്നിവയും ധാരണയിൽ ഉൾപ്പെടുന്നു. യു.എ.ഇ സെൻട്രൽ ബാങ്ക് മുൻകൈയെടുത്ത് രൂപവത്കരിച്ച ലാഭേച്ഛയില്ലാത്ത സഥാപനമാണ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്. വിദേശ വിനിമയം, പണമയക്കൽ മേഖലകളിൽ ഇത് ശ്രദ്ധനൽകുന്നു.

പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും ലളിതമാക്കാനും അനലിറ്റിക്സും മാർക്കറ്റ് ട്രെൻഡുകളും താരതമ്യം ചെയ്യാനും ആഗോള കംപ്ലയൻസ് റെഗുലേഷനുകൾ പങ്കിടാനും ധാരണപത്രം ശ്രമിക്കുമെന്നും വഞ്ചന, റിസ്ക് മാനേജ്മെന്റ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനുള്ള പ്ലാറ്റ്ഫോമായി ഇത് രൂപപ്പെടുത്തുമെന്നും മുഹമ്മദ് എ അൽ അൻസാരി അഭിപ്രായപ്പെട്ടു. പങ്കാളിത്തത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ കറൻസി, വഞ്ചന, റിസ്ക് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ സംയുക്ത ശിൽപശാലകൾ സംഘടിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskuwaitFERGEKuwait Union Exchange Company
News Summary - Kuwait Union Exchange Company
Next Story