ഫെൻസിങ് ചാമ്പ്യൻഷിപ്പിന് കുവൈത്തിൽ തുടക്കം
text_fieldsകുവൈത്തിൽ ആരംഭിച്ച ഫെൻസിങ് ചാമ്പ്യൻഷിപ്പിൽനിന്ന്
കുവൈത്ത് സിറ്റി: കാഡറ്റ്സ് ആൻഡ് ജൂനിയേഴ്സ് ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിന് കുവൈത്തിൽ തുടക്കമായി.
35 രാജ്യങ്ങളിൽ നിന്നുള്ള 600 മത്സരാർഥികൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ് വെള്ളിയാഴ്ച വരെ തുടരും.
ആദ്യദിനത്തിൽ പുരുഷ ഫോയിലിൽ ഹോങ്കോംങ്സ്വർണവും ചൈന വെള്ളിയും ദക്ഷിണ കൊറിയയും ജപ്പാനും വെങ്കലവും നേടി. വനിതാ എപ്പിയിൽ ദക്ഷിണ കൊറിയ സ്വർണം നേടി. ചൈന വെള്ളിയും ഹോങ്കോങ്ങും ഒമാനും വെങ്കലം നേടി. വനിത സേബറിൽ ചൈന സ്വർണ്ണം നേടി. ഉസ്ബകിസ്താൻ വെള്ളിയും ദക്ഷിണ കൊറിയയും ഹോങ്കോങ്ങും വെങ്കലവും നേടി.
ജൂണിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചതിന് ശേഷം രാജ്യത്ത് മറ്റൊരു പ്രധാന ചാമ്പ്യൻഷിപ് സംഘടിപ്പിച്ചതിൽ കുവൈത്ത് ഫെൻസിങ് അസോസിയേഷനെ പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് (പി.എ.എസ്) ആക്ടിങ് ഡയറക്ടർ ജനറൽ ബഷർ അബ്ദുള്ള പ്രശംസിച്ചു.

