Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 7:43 PM IST Updated On
date_range 5 Oct 2017 7:43 PM ISTമൃതദേഹം മറവ് ചെയ്യുന്നതിെൻറ ഫീസ് വർധിപ്പിച്ചിട്ടില്ലെന്ന് അധികൃതർ
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്തെ പൊതു ശ്മശാനങ്ങളിൽ മരിച്ചവരെ മറവുചെയ്യുന്നതിെൻറ ഫീസ് വർധിപ്പിച്ചതായ വാർത്ത അധികൃതർ നിഷേധിച്ചു.
കുവൈത്ത് നഗരസഭയിലെ മൃതദേഹ സംസ്കരണ വകുപ്പ് മേധാവി ഡോ. ഫൈസൽ അൽഅവാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫീസ് വർധിപ്പിക്കുന്നതായി നേരത്തേ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും പിന്നീടത് മരവിപ്പിക്കുകയായിരുന്നു. ഉത്തരവ് ഇറങ്ങുന്നതിെൻറ മുമ്പുള്ള ഫീസ് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. അതേസമയം, 80 പുതിയ തൊഴിലാളികളെ ഈ സേവനങ്ങൾക്കായി നിയമിച്ചിട്ടുണ്ടെന്ന് ഡോ. ഫൈസൽ അൽഅവാദി പറഞ്ഞു. ഖബർ കുഴിക്കുന്നവർ, മൃതദേഹം കുളിപ്പിക്കുന്നവർ, ൈഡ്രവർമാർ എന്നിവരെയാണ് പുതുതായി നിയമിച്ചത്. കുവൈത്ത് നഗരസഭയുടെ ആവശ്യപ്രകാരമാണ് സിവിൽ സര്‍വിസ് കമീഷൻ (സി.എസ്.സി) കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ തീരുമാനിച്ചത്. ശ്മശാനങ്ങളിൽ മറവ് ചെയ്യുന്നതിനുള്ള ഫീസ് വർധന പ്രാബല്യത്തിലായതായി നവമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story