ഫെഡറേഷൻ ഓഫ് വിമൻസ് അസോസിയേഷൻസ് പരിശീലനം
text_fieldsഫെഡറേഷൻ ഓഫ് വിമൻസ് അസോസിയേഷൻസ് പരിശീലന പരിപാടിയിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: സ്ത്രീകളെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും സാമൂഹിക പങ്ക് വർധിപ്പിക്കാനും കഴിവുകൾ വികസിപ്പിക്കാനും വിവിധ പ്രവർത്തനങ്ങൾ നടത്തുമെന്ന് കുവൈത്ത് ഫെഡറേഷൻ ഓഫ് വിമൻസ് അസോസിയേഷൻസ്.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റൈറ്റ്സ് സഹകരണത്തോടെയുള്ള രണ്ടാമത്തെ പരിശീലന പരിപാടിയുടെ സമാപന ചടങ്ങിനോടനുബന്ധിച്ച് ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ ഫാദിയ സാദ് അൽ അബ്ദുല്ല അസ്സബാഹാണ് ഇക്കാര്യം അറിയിച്ചത്.
സ്ത്രീകളുടെ അവകാശങ്ങളും സുസ്ഥിര മനുഷ്യവികസനത്തിന്റെ ലക്ഷ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും നടന്ന പരിപാടി ഇതുസംബന്ധിച്ച സമഗ്രമായ ധാരണ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഫാദിയ അസ്സബാഹ് കൂട്ടിച്ചേർത്തു. സ്ത്രീകളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംവിധാനങ്ങളെക്കുറിച്ചുള്ള അറിവും വൈദഗ്ധ്യവും പരിപാടിയിൽ വിശദീകരിച്ചു.
മനുഷ്യാവകാശങ്ങളുടെയും അന്തർദേശീയ ഉടമ്പടികളുടെയും ആശയങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിൽ സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുടെ പങ്കിന്റെ പ്രാധാന്യം വലുതാണെന്നും അവർ പറഞ്ഞു.