സെൻറ് സ്റ്റീഫൻസ് ഇടവകയിൽ പെരുന്നാൾ ആചരിച്ചു
text_fieldsകുവൈത്ത് സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക നടത്തിയ വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ
കുവൈത്ത് സിറ്റി: കുവൈത്ത് സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ ആചരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ പെരുന്നാളിന് ജനുവരി ആറിന് നടന്ന കൊടിയേറ്റത്തോടെയാണ് തുടക്കമായത്. ജനുവരി ആറിന് വൈകീട്ട് സന്ധ്യാനമസ്കാരത്തിനും മധ്യസ്ഥ പ്രാർഥനക്കുംശേഷം ഇടവക വികാരി റവ. ജോൺ ജേക്കബ് പെരുന്നാൾ കൊടിയേറ്റ് നടത്തി. ജനുവരി ഏഴ് വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബാനക്കുശേഷം മധ്യസ്ഥ പ്രാർഥന നടത്തി. അന്നു വൈകീട്ട് ഏഴിന് ഇടവകയിലെ പ്രാർഥനായോഗങ്ങളുടെ സംയുക്ത യോഗം ഓൺലൈനിൽ നടത്തി. റവ. ഷാജി എം. ബേബി വചനശുശ്രൂഷ നിർവഹിച്ചു. ജനുവരി എട്ടിന് വൈകീട്ട് ആറിന് സന്ധ്യാനമസ്കാരവും തുടർന്ന് പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാനയും നടത്തി. സെൻറ് ഗ്രിഗോറിയോസ് മഹായിടവക വികാരി ഫാ. ജിജു ജേക്കബ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും സകല വാങ്ങിപ്പോയവർക്കുവേണ്ടി ധൂപ പ്രാർഥനയും നേർച്ചവിളമ്പും നടത്തി. ഇടവക വികാരി കൊടിയിറക്കി ഇടവക കൈസ്ഥാനി ബിനു തോമസിന് നൽകിയതോടെ പെരുന്നാൾ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

