Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്രിസ്തുവിന്റെ ജറൂസലം...

ക്രിസ്തുവിന്റെ ജറൂസലം പ്രവേശന ഓര്‍മയില്‍ ഓശാന പെരുന്നാൾ

text_fields
bookmark_border
palm sunday
cancel
camera_alt

സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് മ​ഹാ​ഇ​ട​വ​ക​യു​ടെ ഓ​ശാ​ന പെ​രു​ന്നാ​ളി​ന് മ​ല​ങ്ക​ര​സ​ഭ കൊ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ്

മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​​രി​​ശു​​മ​​ര​​ണ​​ത്തി​​നു മു​​ന്നോ​​ടി​യാ​യി യേ​​ശു​​ക്രി​​സ്തു ന​​ട​​ത്തി​​യ ജ​​റൂ​​സ​​ലം പ്ര​​വേ​​ശ​​ന​ ഓ​​ര്‍മ​യി​​ല്‍ കു​വൈ​ത്തി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ഓ​​ശാ​​ന പെ​രു​ന്നാ​ൾ കൊ​ണ്ടാ​ടി. ലാ​​ളി​​ത്യ​​ത്തി​​ന്‍റെ​​യും എ​​ളി​​മ​​യു​​ടെ​​യും അ​​ട​​യാ​​ള​​മാ​​യ ക​​ഴു​​ത​​പ്പു​​റ​​ത്തെ​​ത്തി​​യ യേ​​ശു​​വി​​നെ ജ​​ന​​ക്കൂ​​ട്ടം ഒ​​ലി​​വി​​ന്‍ചി​​ല്ല​​ക​​ളും ആ​​ര്‍പ്പു​​വി​​ളി​​ക​​ളു​​മാ​​യി ജ​​റൂ​സ​​ല​​​മി​​ലേ​​ക്ക് വ​​ര​​വേ​​റ്റ​​തി​​ന്‍റെ ഓ​​ര്‍മ​പു​​തു​​ക്കു​​ന്ന ഓ​​ശാ​​ന​​യോ​​ടെ വി​​ശു​​ദ്ധ​​വാ​​രാ​​ച​​ര​​ണ​​ത്തി​​നും തു​​ട​​ക്ക​​മാ​​യി. ക്രി​​സ്തു​​വി​​ന്‍റെ പീ​​ഡാ​​നു​​ഭ​​വം, കു​​രി​​ശു​​മ​​ര​​ണം, ഉ​​ത്ഥാ​​നം എ​​ന്നി​​വ​​യു​​ടെ ഓ​​ര്‍മ​പു​​തു​​ക്കു​​ന്ന ഇ​​നി​​യു​​ള്ള ഒ​​രാ​​ഴ്ച കൈ​​സ്ത്ര​​വ വി​​ശ്വാ​​സി​​ക​​ൾ​​ക്ക്​ പ്രാ​ർ​ഥ​നാ​ദി​​ന​​ങ്ങ​​ളാ​​ണ്. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന ഓ​ശാ​ന പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളി​ലും കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ലും നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളാ​യ നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്, അ​ബ്ബാ​സി​യ സെ​ന്റ് ബ​സേ​ലി​യോ​സ് ചാ​പ്പ​ൽ, സാ​ൽ​മി​യ സെ​ന്റ് മേ​രീ​സ് ചാ​പ്പ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ശാ​ന പെ​രു​ന്നാ​ളി​ന്റെ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു.

മ​ല​ങ്ക​ര​സ​ഭ കൊ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, സ​ഹ​വി​കാ​രി ഫാ. ​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ, ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ, ഫാ. ​ഷാ​നു ഏ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​വൈ​ത്ത് സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ കൊ​ണ്ടാ​ടി. നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത ശു​ശ്രൂ​ഷ​ക​ൾ​ക്ക് റ​വ. ഫാ​ദ​ർ എ​ബി മ​ട്ട​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പൂ​ക്ക​ളും കു​രു​ത്തോ​ല​ക​ളു​മാ​യി ജ​ന​ങ്ങ​ൾ ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്തു.

അ​​ന്ത്യ അ​​ത്താ​​ഴ സ്മ​​ര​​ണ പു​​തു​​ക്കു​​ന്ന പെ​​സ​​ഹ വ്യാ​​ഴം, കു​​രി​​ശു​​മ​​ര​​ണ ദി​​ന​​മാ​​യ ദുഃ​ഖ​​വെ​​ള്ളി എ​​ന്നീ ആ​​ത്മീ​​യ ദി​​ന​​ങ്ങ​​ൾ ക​​ട​​ന്ന് യേ​​ശു​​വി​​ന്‍റെ ഉ​​യി​​ർ​​ത്തെ​​ഴു​​ന്നേ​​ൽ​​പി​​ന്‍റെ ഓ​​ർ​​മ​പു​​തു​​ക്കു​​ന്ന ഈ​​സ്റ്റ​​റോ​​ടെ വി​​ശു​​ദ്ധ​​വാ​​രാ​​ച​​ര​​ണം പൂ​​ർ​​ത്തി​​യാ​​കും. ഉ​​യി​​ർ​​പ്പ്​ ഞാ​​യ​​റോ​​ടെ അ​​മ്പ​​ത്​ നോ​​മ്പി​​നും സ​​മാ​​പ​​ന​​മാ​​കും.

സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യം ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ​ക്കു റ​വ. ഫാ​ദ​ർ എ​ബി മ​ട്ട​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palm sunday
News Summary - Feast of Assumption commemorating Christ's entry into Jerusalem
Next Story