Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവൈറസി​െൻറ രണ്ടാം...

വൈറസി​െൻറ രണ്ടാം വ്യാപനത്തെ ഭയക്കണം –ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
വൈറസി​െൻറ രണ്ടാം വ്യാപനത്തെ ഭയക്കണം –ആരോഗ്യ മന്ത്രാലയം
cancel

കുവൈത്ത്​ സിറ്റി: ​കൊറോണ വൈറസി​െൻറ രണ്ടാം വ്യാപനത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത്​ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. സമീപ ദിവസങ്ങളിലെ കൂടുതൽ കേസുകളും തീവ്രപരിചരണത്തിലുള്ളവരുടെയും മരിക്കുന്നവരുടെയും എണ്ണവും ജാഗ്രത ആവശ്യപ്പെടുന്നുണ്ട്​.

വരുന്ന ആഴ്​ചകൾ നിർണായകമാണ്​. മാസ്​ക്​ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെ കോവിഡ്​ പ്രതിരോധ നടപടികളിൽ വിട്ടുവീഴ്​ച ചെയ്യരുത്​.ലോകം മൊത്തം വൈറസി​െൻറ രണ്ടാം വരവി​െൻറ സാധ്യതയെക്കുറിച്ച്​ സംസാരിക്കുന്നുണ്ട്​. കുവൈത്തും ഇൗ അപകടാവസ്ഥയിൽനിന്ന്​ മുക്​തമല്ല.

ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുക മാത്രമാണ്​ വഴി. വീണ്ടും ലോക്ഡൗൺ ഏ​ർപ്പെടുത്തുന്നത്​ സംബന്ധിച്ച്​ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സ്വയം നിയന്ത്രണത്തിലൂടെ കോവിഡിനെ ​പ്രതിരോധിക്കാനാണ്​ താൽപര്യപ്പെടുന്നത്​.കാര്യങ്ങൾ കൈവിട്ടുപോവുന്ന ഘട്ടം വന്നാൽ എല്ലാ സാധ്യതകളും പരിഗണിക്കേണ്ടിവരുമെന്ന്​ ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virusMinistry of HealthCovid virus
Next Story