എഫ്.സി.എൽ ക്രിക്കറ്റ് ലീഗ്: ടീം ന്യൂ വേൾഡ് കുവൈത്ത് ജേതാക്കൾ
text_fieldsഎഫ്.സി.എൽ സീസൺ-2 ക്രിക്കറ്റ് ലീഗിൽ ജേതാക്കളായ ടീം ന്യൂ വേൾഡ് കുവൈത്ത് ട്രോഫിയുമായി
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്ത ക്രിക്കറ്റ് ടീമായ ഫൈറ്റേഴ്സ് ഇലവൻ സംഘടിപ്പിച്ച എഫ്.സി.എൽ സീസൺ-2 ക്രിക്കറ്റ് ലീഗിൽ ടീം ന്യൂ വേൾഡ് കുവൈത്ത് ജേതാക്കളായി.
അബ്ബാസിയയിൽ കിങ്‌സ് ഇലവൻ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ടീം എസ്.കെ.സി.സിയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ടീം ന്യൂ വേൾഡ് കുവൈത്ത് ജേതാക്കളായത്. ടോസ് നേടിയ ന്യൂ വേൾഡ് കുവൈത്ത് എസ്.കെ.സി.സിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത എസ്.കെ.സി.സി നിശ്ചിത 14 ഓവറിൽ ആറു വിക്കറ്റിന് 111 റൺസ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂ വേൾഡ് കുവൈത്ത് 11.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ഫൈനലിലെ മികച്ച കളിക്കാരനായി ന്യൂ വേൾഡ് ടീമിലെ ബിനിൽ അച്ചുവിനെ തെരഞ്ഞെടുത്തു.
വിജയികൾക്കുള്ള കാഷ് പ്രൈസും ട്രോഫിയും സംസം ഹോട്ടൽ ഓണർ ലത്തീഫും റണ്ണേഴ്സ് അപ്പിനുള്ള അവാർഡ് എഫ്.സി.എൽ മാനേജർ ഷർബിനും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

