അധർമങ്ങൾക്കെതിരെയുള്ള പരിചയാണ് നോമ്പ് - സലീം മമ്പാട്
text_fieldsകെ.ഐ.ജി അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടത്തിയ മെഗാ ഇഫ്താർ സമ്മേളനത്തിൽ സലീം മമ്പാട് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: നോമ്പ് അനുഷ്ഠിക്കുന്നവന്റെ കണ്ണും കാതും നാവും മുഴുവൻ അവയവങ്ങളും നോമ്പുകാരാണ്. തിന്മകൾ കേൾക്കുന്നതിൽ നിന്നും കാണുന്നതിൽ നിന്നും സംസാരിക്കുന്നതിൽ നിന്നും തിന്മകളിലേക്ക് നടക്കുന്നതിൽ നിന്നും നോമ്പുകാരൻ സുരക്ഷിതനാണെന്നും പണ്ഡിതനും വാഗ്മിയുമായ സലീം മമ്പാട് പറഞ്ഞു. കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് (കെ.ഐ.ജി) അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടത്തിയ മെഗാ ഇഫ്താർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ.ഐ.ജി പ്രസിഡന്റ് പി.ടി.ശരീഫ് അധ്യക്ഷത വഹിച്ചു. കുവൈത്ത് മുൻ പാർലമെന്റംഗം ഡോ.നാസർ അൽ സാനിഅ്, ഐ.പി.സി ജനറൽ മാനേജർ അമ്മാർ അൽ കന്ദരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഡോ. അലിഫ് ഷുക്കൂർ ഖുർആൻ ക്ലാസ് നടത്തി.
ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അൻവർ സഈദ് സമാപന പ്രാർഥനയും നിർവഹിച്ചു. ഫൈസൽ മഞ്ചേരി, ഡോ. അമീർ അഹ്മദ്, സിദ്ദീഖ് വലിയകത്ത്, അഫ്സൽ ഖാൻ, അപ്സര മഹ്മൂദ്, ഷെബീർ മണ്ടോളി, ഹംസ പയ്യന്നൂർ, ലായിഖ് അഹ്മദ്, അനിയൻ കുഞ്ഞ്, ഡോ.കിരൺ, മുനവ്വർ മുഹമ്മദ്, അബ്ദുൽ അസീസ്, യാഖൂബ് മാട്ടുവയർ , യൂനുസ് സലിം നേരോത്ത്, അയൂബ്, ഉസാമ അബദുറസാഖ്, ഹഷീബ്, റഫീഖ് മാംഗോ, അനസ്, സത്താർ കുന്നിൽ, അബദുൽ ഹമീദ് കേളോത്, സമിയ ഫൈസൽ, നജ്മ ശരീഫ് എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ചു.സമ്മേളന ജനറൽ കൺവീനർ സി.കെ. നജീബ് പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

