ഫാഷിസ്റ്റ് അജണ്ടകള്‍ നാടിനാപത്ത് –കെ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന പൗര സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ധ്വംസനം ചെയ്യുന്ന ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നാടിനാപത്താണെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ മഹത്തായ സംസ്കാരത്തെപ്പോലും അവമതിക്കുന്ന സംഭവവികാസങ്ങളാണ് നടക്കുന്നത്. കർണാടകയിലെ ചില കോളജുകളില്‍ ഹിജാബ് ധരിക്കുന്നതിനെതിരെ സംഘ്പരിവാര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനക്കെതിരെയുള്ള വെല്ലുവിളിയാണ്.
വിവിധ ജാതിമത വിഭാഗങ്ങള്‍ അവരവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ചുള്ള വേഷം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ള ഇന്ത്യയില്‍ ഇത്തരം നടപടികള്‍ കടുത്ത അനീതിയും രാജ്യതാൽപര്യത്തിന് വിരുദ്ധവുമാണ്. മീഡിയവണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ നടപടിയും ഇത്തരം ഗൂഢാലോചനകളുടെ ഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട കോടതി വിധി ദൗര്‍ഭാഗ്യകരമാണ്. നാടിന്റെ ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങളെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്തക്കുറിപ്പില്‍ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

