മരക്കാര്‍ കുട്ടി ഹാജിക്ക് കെ.ഐ.സി യാത്രയയപ്പ്
text_fieldsകേരള ഇസ്ലാമിക് കൗൺസിൽ സ്ഥാപക നേതാവ് മരക്കാര്‍ കുട്ടി ഹാജിക്ക് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: നാലു പതിറ്റാണ്ടിന്റെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സ്ഥാപക നേതാവ് മരക്കാര്‍ കുട്ടി ഹാജിക്ക് കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്കി. മുന്‍ ചെയർമാൻ നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉപഹാരം നൽകി.
ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്മാന് ഹംസ ബാഖവി സംസാരിച്ചു. വൈസ് ചെയര്മാന് ഉസ്മാന് ദാരിമി പ്രാർഥന നിര്‍വഹിച്ചു. സംഘടനയുടെ രൂപവത്കരണം മുതല്‍ വര്‍ഷങ്ങളായി അദ്ദേഹം നടത്തിവന്ന സേവനങ്ങൾ അനുസ്മരിച്ചു. ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്മാന് ഹാജി നന്ദിയും പറഞ്ഞു. കേന്ദ്ര നേതാക്കൾ, മേഖല, യൂനിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

