ഫർവാനിയ അൽ മദ്റസത്തുൽ ഇസ്ലാമിയ ഇഫ്താർ
text_fieldsഫർവാനിയ അൽ മദ്റസത്തുൽ ഇസ്ലാമിയ ഇഫ്താർ സംഗമം അനീസ് അബ്ദുൽ സലാം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയ ഇഫ്താർ സംഗമവും അർധവാർഷിക പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള സമ്മാനവിതരണവും നടത്തി. ഇഫ്താർ സംഗമം കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡന്റ് അനീസ് അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റസീന മുഹ്യിദ്ദീൻ അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡന്റ് ഫൈസൽ ഹുസൈൻ സ്വാഗതം പറഞ്ഞു. സമ്മാന വിതരണത്തിന് അഡ്മിൻ മുഹമ്മദ് ഷാഹിദ് നേതൃത്വം നൽകി. പി.ടി.എ സെക്രട്ടറി ഷാനിജ് കാദർ, കെ.ഐ.ജി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി മുഹമ്മദ് നൈസാം, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ഫഹാഹീൽ മദ്റസ പ്രിൻസിപ്പൽ അബ്ദുറഹ്മാൻ എന്നിവർ സമ്മാന വിതരണം നടത്തി. കെ.ഐ.ജി വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ ഡോ.അലിഫ് ഷുക്കൂർ പ്രാർഥന നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

