ഫർവാനിയ മദ്റസ മീറ്റ് സംഘടിപ്പിച്ചു
text_fieldsഎൻജിനീയർ അഫ്സൽ അലി മാജിക്കൽ പാരന്റിങ് എന്ന വിഷയത്തിൽ ക്ലാസെടുക്കുന്നു
കുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയ അധ്യാപക-രക്ഷിതാക്കളുടെ സംഗമമായ മദ്റസ മീറ്റ് സംഘടിപ്പിച്ചു. സംഗമത്തിൽ സിജി കുവൈത്ത് ചാപ്റ്റർ ചെയർമാനും ലൈഫ് കോച്ച് ആൻഡ് ഹ്യൂമൻ ബിഹേവിയറൽ എക്സ്പേർട്ടുമായ എൻജിനീയർ അഫ്സൽ അലി 'മാജിക്കൽ പാരന്റിങ്' വിഷയത്തിൽ മാതാപിതാക്കളുമായി സംവദിച്ചു. കെ.ഐ.ജി പ്രസിഡന്റ് പി.ടി. മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. അൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയ പ്രിൻസിപ്പൽ അനീസ് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.
കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തൂവൂർ 'രക്ഷിതാക്കളോട്' വിഷയത്തിൽ സംസാരിച്ചു. കെ.ഐ.ജി വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ അബ്ദു റസാഖ് നദ്വി സമാപനവും പ്രാർഥനയും നിർവഹിച്ചു. ഫർവാനിയ ഏരിയ പ്രസിഡന്റ് സി.കെ. നജീബ് ആശംസകളർപ്പിച്ചു. ഏരിയ സെക്രട്ടറി മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു. മദ്റസ വിദ്യാർഥി ഉമർ റഷ്ദാൻ ഖുർആൻ പാരായണം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

