ഫർവാനിയ ന്യൂ െഎഡിയൽ ഒാഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
text_fieldsഫർവാനിയ ന്യൂ െഎഡിയൽ ഒാഡിറ്റോറിയം കെ.െഎ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.െഎ.ജി കുവൈത്തിന് കീഴിൽ ഫർവാനിയ ന്യൂ െഎഡിയൽ ഒാഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. ഫർവാനിയ ബ്ലോക്ക് നാലിൽ സ്ട്രീറ്റ് 107ൽ അനിമൽ ഹെൽത് ഡിപ്പാർട്മെൻറിന് സമീപമാണ് ഒാഡിറ്റോറിയം.
കെ.െഎ.ജി കുവൈത്ത് പ്രസിഡൻറ് ഫൈസൽ മഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. അനീസ് അബ്ദുസ്സലാം ഖിറാഅത്ത് നടത്തി. മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡൻറ് സി.പി. നൈസാം അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ, ജനറൽ സെക്രട്ടറി പി.ടി. ഷാഫി, വൈസ് പ്രസിഡൻറ് പി.ടി. ശരീഫ്, അബ്ബാസിയ ഏരിയ പ്രസിഡൻറ് നൗഫൽ, യൂത്ത് ഇന്ത്യ സെക്രട്ടറി ഫഹീം, ഇസ്ലാമിക് വുമൺസ് അസോസിയേഷൻ ആക്ടിങ് പ്രസിഡൻറ് മെഹബൂബ അനീസ്, വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് അൻവർ സഇൗദ് എന്നിവർ സംസാരിച്ചു. ടി.എം. ഹനീഫ സമാപനവും പ്രാർഥനയും നിർവഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

