Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫർവാനിയ ആശുപത്രിക്ക് ബഹുമതി

text_fields
bookmark_border
ഡിസീസ് ക്ലാസിഫിക്കേഷൻ നടപ്പാക്കിയ ആദ്യ ആശുപത്രി
ഫർവാനിയ ആശുപത്രിക്ക് ബഹുമതി
cancel
Listen to this Article

കുവൈത്ത് സിറ്റി: ലോകത്തിലാദ്യമായി ഡിസീസ് ക്ലാസിഫിക്കേഷൻ നടപ്പാക്കിയ ആശുപത്രി എന്ന ബഹുമതി കുവൈത്തിലെ ഫർവാനിയ ആശുപത്രിക്ക്. ലോകാരോഗ്യ സംഘടനയുടെ മേഖല ഓഫിസ് പ്രതിനിധികൾ കഴിഞ്ഞദിവസം ആശുപത്രി സന്ദർശിച്ചു.

ശരിയായ വിധത്തിൽ രോഗനിർണയം നടത്താൻ ഡോക്ടറെ സഹായിക്കുന്ന സെർച്ച് എൻജിനാണ് ഡിസീസ് ക്ലാസിഫിക്കേഷൻ സംവിധാനമെന്ന് ഫർവാനിയ ഹെൽത്ത് ഡിസ്ട്രിക്ട് മേധാവി ഡോ. മുഹമ്മദ് അൽ റാഷിദി പറഞ്ഞു. രോഗവ്യാപന നിരക്ക്, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളുടെ അനുപാതം, അപകടങ്ങളുടെയും ആരോഗ്യ പ്രശ്നങ്ങളുടെയും സ്ഥിതിവിവരം എന്നിവ അറിയാൻ ഈ സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farwaniya Hospital honored
Next Story