Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫർവാനിയ അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവം

text_fields
bookmark_border
ഫർവാനിയ അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവം
cancel
camera_alt

ഫർവാനിയ അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവം കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് ഉദ്ഘാടനം ചെയ്യുന്നു 

കുവൈത്ത് സിറ്റി: ഫർവാനിയ അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു. ഉമർ റഷിദാന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ മദ്റസ അഡ്മിൻ മുഹമ്മദ് ഷാഹിദ് സി.പി. സ്വാഗതം പറഞ്ഞു.

പ്രിൻസിപ്പൽ റസീന മൊഹിയുദ്ദീന്റെ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡന്റ് ഹഫീസ് മുഹമ്മദ് മുഖ്യപ്രഭാഷണവും, പി.ടി.എ പ്രസിഡന്റ് നിഷാദ് ഇളയത് എടവ ആശംസാ പ്രസംഗവും നടത്തി. ഖലീലുറഹ്മാൻ കുട്ടികളോട് സംവദിച്ചു.

ഫർവാനിയ അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവത്തിൽ വിദ്യാർഥികൾ

മദ്റസ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപകരായ എം.പി.നിഫിത, മുഹ്സിന അമീർ, റിസാന ഷാഹിദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ വാഹിദ നന്ദി പറഞ്ഞു. അധ്യാപകരും പി.ടി.എ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. പുതിയ അധ്യയന വർഷത്തേക്കുള്ള മദ്റസ അഡ്മിഷൻ തുടരുകയാണ്. വിവരങ്ങൾക്ക്- 50111731, 97650718

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farwaniya Al-Madrasatul Islamiya
Next Story