ഫർവാനിയ സൗഹൃദവേദി ‘ഈണം’ സൗഹൃദസംഗമം
text_fieldsകുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി)ന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സൗഹൃദവേദി ഫർവാനിയ ഏരിയ ‘ഈണം’ എന്ന തലക്കെട്ടിൽ സൗഹൃദസംഗമം സംഘടിപ്പിച്ചു. ഫർവാനിയ ദുവൈഹി പാലസിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി സൗഹൃദസന്ദേശം നൽകി. വൈവിധ്യങ്ങളെ ഉയർത്തിക്കാട്ടി മനസ്സിൽ വൈരം കുത്തിവെക്കാൻ പലരും ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാരും ഒരുമിച്ചിരിക്കുന്ന കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഉണർത്തി. ഓണം ബാക്കിയാക്കുന്ന നന്മകൾ സഹോദര്യത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദ വേദി ‘ഈണം’ സൗഹൃദസംഗമത്തിൽ അംഗങ്ങൾ
കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡന്റ് അനീസ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സൗഹൃദ വേദി ട്രഷറർ അനീഷ് ചന്ദ്രൻ ആശംസകൾ നേർന്നു. കെ.എം. ജവാദ് സ്വാഗതവും ഹഫീസ് പാടൂർ നന്ദിയും പറഞ്ഞു. സംഗമത്തിൽ നൂറുൽ ആമീൻ, ഷസ്മ അബ്ദു ഷുക്കൂർ, കെ.വി. നൗഫൽ, നിഷാദ് ഇളയത് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഹസീബ് പിയുടെ നേതൃത്വത്തിൽ നടത്തിയ മൾട്ടിമീഡിയ ക്വിസിൽ ടി.കെ. ഷബീർ ഒന്നാംസ്ഥാനവും നെസി അമീൻ രണ്ടാംസ്ഥാനവും അഫ്താബ് അഷ്റഫ് മൂന്നാം സ്ഥാനവും നേടി. ഷാനവാസ് തോപ്പിൽ, റഫീഖ് പയ്യന്നൂർ, അസ്മിന അഫ്താബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

