ഈന്തപ്പഴം മാത്രമല്ല ഇവിടെ നല്ല വാഴപ്പഴവും കായ്ക്കും
text_fieldsഈദ് സാരി അൽഅസ്മി കൃഷിയിടത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിന്റെ മണ്ണിൽ ഈന്തപ്പഴം മാത്രമല്ല നല്ല വാഴപ്പഴവും കായ്ക്കും. കുവൈത്തിൽ കൃഷി ചെയ്ത വാഴപ്പഴം കഴിഞ്ഞ ദിവസം വിപണിയിലെത്തി. കുവൈത്തി കർഷകനായ ഈദ് സാരി അൽഅസ്മിയുടെ തോട്ടത്തിൽനിന്നാണ് പഴമെത്തിയത്. നല്ല സ്വദേശി വാഴപ്പഴം ബുധനാഴ്ച കഴിഞ്ഞ ദിവസം സുലൈബിയ വിപണിയി ലെത്തി.
രാജ്യത്ത് ആദ്യമായാണ് വാണിജ്യരീതിയിൽ വാഴപ്പഴത്തിന്റെ ഉൽപാദനം നടക്കുന്നത്. വർഷങ്ങൾ നീണ്ട തുടർച്ചയായ പരീക്ഷണങ്ങൾക്കും പരിശ്രമത്തിനുംശേഷം കാർഷിക രംഗത്തെ ഈ നേട്ടം കൈവരിക്കാനായതിൽ സന്തോഷമുണ്ടെന്ന് അൽ അസ്മി പറഞ്ഞു. വരും കാലയളവിൽ ഉത്പാദനം സ്ഥിരവും സമൃദ്ധവുമാകുമെന്നും വിപണിയിൽ ദിവസവും വാഴപ്പഴം ലഭ്യമാകുമെന്നും അൽഅസ്മി പറഞ്ഞു.
ഒക്ടോബർ മുതൽ ഉൽപാദനം 300 ൽനിന്ന് 500 ബോക്സുകളായി വികസിപ്പിക്കും. സഹകരണ സംഘങ്ങളിൽ ഷെൽഫുകൾ അനുവദിക്കൽ, കർഷകരിൽനിന്ന് നേരിട്ട് വാങ്ങൽ എന്നിവയിലൂടെ പ്രാദേശിക ഉൽപന്നങ്ങൾക്ക് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു. വീട്ടിൽ വളർത്താൻ കഴിയുന്ന തരത്തിൽ വാഴത്തൈകൾ വിൽക്കുന്നതിനുള്ള പുതിയ സംരംഭം ആരംഭിക്കും.
സ്വന്തം വാഴപ്പഴ വിൽപ്പന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വർഷവും ഒക്ടോബർ മുതൽ മേയ് വരെയാണ് രാജ്യത്ത് വാഴ കൃഷി സീസൺ. നടീലിനുശേഷം ഏകദേശം മൂന്ന് മാസത്തിനുശേഷം ഫലം ലഭിക്കാൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

