Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ച്ച​ക്ക​റി​ക​ള്‍...

പ​ച്ച​ക്ക​റി​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍കി ക​ര്‍ഷ​ക​ പ്ര​തി​ഷേ​ധം

text_fields
bookmark_border
പ​ച്ച​ക്ക​റി​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍കി  ക​ര്‍ഷ​ക​ പ്ര​തി​ഷേ​ധം
cancel
camera_alt???????????? ???????????? ????????? ?????????????????????? ????????????? ?????????????? ???????????? ????????? ????????????????

കു​വൈ​ത്ത്​ സി​റ്റി: പ്രാ​ദേ​ശി​ക ക​ര്‍ഷ​ക​ര്‍ക്ക് വി​പ​ണി​യി​ൽ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍ക​ണ​മെ​ ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ​ച്ച​ക്ക​റി​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍കി ക​ര്‍ഷ​ക​ര്‍ പ്ര​തി​ഷേ​ധം ന​ട​ത്തി. ഫി​ഫ് ത് റി​ങ് റോ​ഡി​ല്‍ അ​ന്ത​ലൂ​സി​ലാ​ണ്​ സ​മ​രം ന​ട​ത്തി​യ​ത്. ത​ക്കാ​ളി, വി​വി​ധ​ത​രം ഇ​ല​ക​ള്‍, കു​ക്കും​ബ​ര ്‍, സ്‌​ക്വാ​ഷ് തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പു​റ​ത്തു​നി​ന്നു​ള്ള പ​ച്ച​ക്ക​റി​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യം ചെ​യ്ത് കൊ​ടു​ക്കാ​നാ​ണ് ഇ​ത്ത​രം നി​യ​ന്ത്ര​ണ​മെ​ന്ന്​ ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു.

പ്ര​തി​ഷേ​ധ​ക്കാ​രു​ടെ പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഒ​രു​മി​ച്ചു കൂ​ടി​യ​ത് കാ​ര​ണം സ​മ​ര​സ്ഥ​ല​ത്ത്​ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. റി​ഗ്ഗ​ഇ, അ​ന്ത​ലു​സ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ള്‍ പൂ​ർ​ണ​മാ​യും ഗ​ത​ഗാ​ത വ​കു​പ്പി​ന് നി​യ​ന്ത്രി​ക്കേ​ണ്ടി വ​ന്നു. ട്രാ​ഫി​ക്​ പൊ​ലീ​സ്​ എ​ത്താ​ൻ താ​മ​സി​ച്ച​തി​നെ തു​ട​ര്‍ന്ന് ജ​ന​ങ്ങ​ളും ട്രാ​ഫി​ക്​ അ​ധി​കൃ​ത​രും ത​മ്മി​ൽ ചെ​റി​യ സം​സാ​ര​ങ്ങ​ളു​ണ്ടാ​യി. പ്രാ​ദേ​ശി​ക പ​ച്ച​ക്ക​റി​ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്ത​ണ​മെ​ന്നും മി​ത​മാ​യ നി​ര​ക്കി​ല്‍ പ​ച്ച​ക്ക​റി​ല്‍ കൂ​ടു​ത​ല്‍ ക​യ​റ്റു​മ​തി ചെ​യ്യ​ണ​മെ​ന്നും ക​ര്‍ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ്രാ​ദേ​ശി​ക പ​ച്ച​ക്ക​റി​ക​ള്‍ മി​ത​മാ​യ വി​ല​യി​ല്‍ ജ​ന​ങ്ങ​ള്‍ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും 20 ഫി​ല്‍സി​​െൻറ പ​ച്ച​ക്ക​റി ബോ​ക്‌​സു​ക​ള്‍ കോ​ഒാ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക​ളി​ല്‍ അ​ര ദീ​നാ​റി​ന് വി​ല്‍ക്കു​ന്ന​ത് നി​ര്‍ത്ത​ലാ​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​ധി​കൃ​ത​രി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ്​ ഇ​ത്ത​ര​മൊ​രു സ​മ​ര​രീ​തി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ ക​ർ​ഷ​ക യൂ​നി​യ​ൻ വ്യ​ക്ത​മാ​ക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfarmers
News Summary - farmers-kuwait-gulf news
Next Story